ടിനി ടോമും അൻസിബയും പൊലീസ് ഡേ തിരുവനന്തപുരത്ത്

Monday 20 March 2023 6:09 AM IST

ടിനി ടോം, നന്ദു, അൻസിബ ഹസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്കാരമായ പൊലീസ് ഡേ നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്നു. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന്റെ ചുരുളുകൾ നിവർത്തുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ചിത്രം. ധർമ്മജൻ ബോൾഗാട്ടി, നോബി, ശ്രീധന്യാ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.മാർച്ച് 21ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് മനോജ് ഐ.ജി യുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഇന്ദ്രജിത്. എസ്. എഡിറ്റിംഗ് - രാകേഷ് അശോക, കലാസംവിധാനം - രാജു ചെമ്മണ്ണിൽ, സംഗീതം ഡിനു മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ- 'രാജീവ് കുടപ്പനക്കുന്ന്. സദാനന്ദ സിനിമാസിന്റെ ബാനറിൽ സജു വൈദ്യർ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ് .