ശാർക്കരയിൽ മിൽക്കോ സ്റ്റാളിന്റെ ഉദ്ഘാടനം

Monday 20 March 2023 1:07 AM IST

ചിറയിൻകീഴ്: ശാർക്കര മീനഭരണിയോടനുബന്ധിച്ച് ശാർക്കരയിൽ ആരംഭിച്ച മിൽക്കോ ഐസ്ക്രീം സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. മിൽക്കോ പ്രസിഡന്റ് പഞ്ചമം സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി ആദ്യവില്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സരിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുകാ മാധവൻ, വാർഡ് മെമ്പർ മോനി ശാർക്കര, മിനിദാസ്, സുലേഖ, മഞ്ജു, ബി.സതീഷ്,സി.എസ്. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എസ്. ബൈജു സ്വാഗതവും സെക്രട്ടറി എം. മനേഷ് നന്ദിയും പറഞ്ഞു.