ബേസ്ബാൾ ചാമ്പ്യൻഷിപ്പ്: യാങ്കീസ് ട്രിവാൻഡ്രം ചാമ്പ്യൻമാർ
Monday 20 March 2023 1:13 AM IST
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 21-ാ മത് ജില്ലാ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആറ്റിങ്ങിൽ ഗ്രൗണ്ടൻസ് ക്ലബിനെ പരാജയപ്പെടുത്തി യാങ്കീസ്സ് ട്രിവാൻഡ്രം ബേസ്ബാൾ ക്ലബ് ചാമ്പ്യന്മാരായി (6-0). ശാർക്കര ക്ലബിനെ (5-0) പരാജയപ്പെടുത്തി വി.ടി.എം. എൻ.എസ്.എസ് കോളേജ് ധനുവച്ചപുരം മൂന്നാം സ്ഥാനം നേടി. യാങ്കീസ്സ് ട്രിവാൻഡ്രം ടീമിലെ അഖിൽ എം.ഒ യെ മികച്ച താരമായി തിരഞ്ഞെടുത്തു. ദേശീയ ബേസ്ബാൾ ഫെഡറേഷൻ അംഗവും കേരള ഫൗണ്ടർ സെക്രട്ടറിയുമായ അരുൺ ടി.എസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആനന്ദിലാൽ ടി.പി വിജയികൾക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു.