പാചക വാതക വില വർദ്ധന: പ്രക്ഷോഭം സംഘടിപ്പിക്കും
Sunday 19 March 2023 8:23 PM IST
തൃശൂർ: പാചകവാതക വില വർദ്ധനവിനെതിരെ സ്ത്രീകളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കാൻ കേരള ആർട്ടിസാൻസ് യൂണിയൻ വിമൻസ് കോ ഓർഡിനേഷൻ (സി.ഐ.ടി.യു.) ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രേസി സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ ഷൈല ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ഷാജൻ, ജില്ലാ സെക്രട്ടറി ടി.സുധാകരൻ, ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.ആർ.വിത്സൻ, വിജയരേഖ ബാലൻ, ലില്ലി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.