പി.എസ് - 2 ആദ്യ ഗാനം അകമലർ ഇന്ന്

Monday 20 March 2023 6:00 AM IST

മണിരത്നത്തിന്റെ ഡ്രീം സിനിമയായ പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം പിഎസ് - 2 ഏപ്രിൽ 28ന് റിലീസ് ചെയ്യും. ചിത്രത്തിലെ അകമലർ എന്നു തുടങ്ങുന്ന ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും. റഫീക്ക് അഹമ്മദ് രചിച്ച് എ.ആർ.റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂർത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം പൊന്നിയിൻ സെൽവൻ

ഒരുക്കിയിരുന്നത്.

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, റിയാസ് ഖാൻ , ലാൽ,അശ്വിൻകാകുമാനു,ശോഭിത ധുലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് താരങ്ങൾ. എ.ആർ.റഹ്മാന്റെ സംഗീതവും,രവി വർമ്മന്റെ ഛായാഗ്രഹണവും, തോട്ടാധരണിയുടെ കലാ സംവിധാനവും 'പൊന്നിയിൻ സെൽവ 'നിലെ ആകർഷക ഘടകങ്ങളാണ്.ലൈക പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച 'പൊന്നിയിൻ സെൽവൻ-2 തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും .പി .ആർ .ഒ സി.കെ.അജയ് കുമാർ.