കൊടവിളാകം ഗവ.എൽ.പി.എസ് 74-ാമത് വാർഷികാഘോഷം

Monday 20 March 2023 2:31 AM IST

പാറശാല: കൊടവിളാകം ഗവ.എൽ.പി.എസിനെ 74-ാമത് വാർഷികാഘോഷം പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ടി.കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യുവകവി ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വീണ, മെമ്പർ അനിത, പാറശാല എ.ഇ.ഒ ദേവപ്രദീപ്,ബി.പി.ഒ കൃഷ്ണകുമാർ,ബി.ആർ.സി പ്രതിനിധി ബീജ, സീനീയർ അസിസ്റ്റന്റ് ശൈലജ, സ്റ്റാഫ്‌ സെക്രട്ടറി അനിൽ കുമാർ, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ശൈലജ, ദേവ പ്രദീപ്, കൃഷ്ണകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.