കണ്ണൂർ വിമാനത്താവളത്തിൽ 53 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

Monday 20 March 2023 12:05 AM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 53 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ദോഹയിൽ നിന്നെത്തിയ കാസർകോട് കുമ്പള സ്വദേശി അമ്പേരി മുഹമ്മദിൽ നിന്നാണ് 53,59,590 രൂപ വിലവരുന്ന 930 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസും എയർ ഇന്റലിജൻസ് യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്.

പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയിൽ നിന്ന് 54 ലക്ഷം രൂപയുടെ സ്വർണം പിടിച്ചിരുന്നു. കസ്റ്റംസ് അസി. കമ്മിഷണർ ഇ.വി. ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാകുമാരി, വില്യംസ്, ഇൻസ്പെക്ടർമാരായ രാംലാൽ, സൂരജ് ഗുപ്ത, നിവേദിത, ഓഫീസ് സ്റ്റാഫുമാരായ ഹരീഷ്, ശിശിര തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.