കെ.എസ്.എസ്.പി ജില്ലാ സമ്മേളനം
Monday 20 March 2023 12:10 AM IST
കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനം മേയ് 6, 7 തീയ്യതികളിൽ മാങ്ങാട്ട്പറമ്പ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നടക്കും. മുന്നോടിയായുള്ള അംഗത്വ പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ പരിഷത്ത് ഭവനിൽ മുൻ സംസ്ഥാന പ്രസിഡന്റ് ഒ.എം ശങ്കരന് അംഗത്വം പുതുക്കി നൽകി കേന്ദ്ര നിർവാഹക സമിതി അംഗം പി.വി സിന്ധു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം. സുജിത്ത് അംഗത്വ കാമ്പയിൻ പ്രവർത്തനം വിശദീകരിച്ചു. ജില്ലാ സെക്രട്ടറി പി.പി ബാബു സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി പി.ടി രാജേഷ് നന്ദി പറഞ്ഞു.
മാർച്ച് 19 മുതൽ ഏപ്രിൽ 20 വരെ ഒരു മാസക്കാലം ഗൃഹസന്ദർശനം നടത്തി അംഗത്വ പ്രവർത്തനം പൂർത്തീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.