വനിതാ സ്വയം പ്രതിരോധ പരിപാടി
Monday 20 March 2023 5:58 AM IST
തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഉർവി ഔട്ട് റീച്ച് ഫൗണ്ടേഷൻ കേരള പൊലീസ് സെൽഫ് ഡിഫെൻസ് ടീമും നിർഭയ വോളന്റിയേഴ്സുമായി ചേർന്ന് സെൽഫ് ഡിഫെൻസ് തിയറി ആൻഡ് പ്രാക്ടിക്കൽ ക്ളാസ് ഉള്ളൂർ ഇളങ്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. മെഡിക്കൽ കോളേജ് ജനമൈത്രി പൊലീസ് സ്റ്റേഷൻ സി.ആർ.ഒ സുരേഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്‌തു. ഉർവി ഫൗണ്ടേഷന്റെ ഡയറക്ടർമാരായ തുഷാര നായരും വിപിൻ കുമാറും പരിപാടിക്ക് നേതൃത്വം വഹിച്ചു. ഇരുപതോളം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്ത് പരിശീലനം നേടി.