സ്‌കൂൾ മന്ദിരോദ്ഘാടനം

Monday 20 March 2023 2:06 AM IST

പാലോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 28.60 ലക്ഷം രൂപ അനുവദിച്ച് പനയമുട്ടം ഗവ. എൽ.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെയും പനവൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയതായി നിർമ്മിച്ച കുട്ടികൾക്കു വേണ്ടിയുള്ള ആധുനിക ലാട്രിനുകളുടെയും സ്കൂൾ വാർഷികാഘോഷ പരിപാടികളുടെയും ഉദ്ഘാടനം അഡ്വ.ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു.പനവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. സുനിൽ അദ്ധ്യക്ഷനായി. നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. അമ്പിളി, ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ ചെയർപേഴ്സൺ എസ്. സുനിത, ബ്ലോക്ക് മെമ്പർ പി. സുഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.