ബ​സ് ​പി​ന്നോ​ട്ടെ​ടു​ത്ത് ​അ​പാ​യ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മം: ഡ്രൈ​വ​റും​ ​ക​ണ്ട​ക്ട​റും​ ​പി​ടി​യിൽ

Monday 20 March 2023 1:06 AM IST

കൊ​ച്ചി​:​ ​കൊ​ച്ചി​യി​ൽ​ ​സ്വ​കാ​ര്യ​ബ​സ് ​പി​ന്നോ​ട്ടെ​ടു​ത്ത് ​ഇ​ടി​പ്പി​ച്ച് ​മ​റ്റൊ​രു​ ​സ്വ​കാ​ര്യ​ ​ബ​സ് ​ഡ്രൈ​വ​റെ​ ​അ​പാ​യ​പ്പെ​ടു​ത്താ​നും​ ​ബ​സ് ​ത​ക​ർ​ക്കാ​നും​ ​ശ്ര​മം.​ ​ഡ്രൈ​വ​റും​ ​ക​ണ്ട​ക്ട​റും​ ​അ​റ​സ്റ്റി​ൽ.​ ​സ്വ​കാ​ര്യ​ ​ബ​സ് ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​ ​പേ​ര് ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്ത് ​വി​ട്ടി​ട്ടി​ല്ല.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്തി​ൽ​ ​വ​ച്ചാ​ണ് ​യാ​ത്ര​ക്കാ​രെ​ ​ഭീ​തി​യു​ടെ​ ​മു​ൾ​മു​ന​യി​ൽ​ ​നി​റു​ത്തി​യ​ ​നാ​ട​കീ​യ​ ​സം​ഭ​വ​ങ്ങ​ൾ​ ​അ​ര​ങ്ങേ​റി​യ​ത്.​ ​സ​മ​യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ര​ണ്ട് ​സ്വ​കാ​ര്യ​ ​ബ​സ് ​ജീ​വ​ന​ക്കാ​ർ​ ​ത​മ്മി​ലു​ണ്ടാ​യ​ ​വാ​ക്കു​ത​ർ​ക്ക​മാ​ണ് ​ബ​സ് ​ഇ​ടി​പ്പി​ച്ച് ​അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള​ ​ശ്ര​മം​വ​രെ​ ​കാ​ര്യ​ങ്ങ​ൾ​ ​എ​ത്തി​ച്ച​ത്.​ ​ഓ​വ​ർ​ടേ​ക്ക് ​ചെ​യ്ത് ​മു​ന്നി​ലെ​ത്തി​യ​ശേ​ഷം​ ​പി​ന്നോ​ട്ടെ​ടു​ത്ത് ​ഇ​ടി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​ഈ​ ​സ​മ​യം​ ​പി​ന്നി​ലെ​ ​ബ​സി​ൽ​ ​ഡ്രൈ​വ​റും​ ​യാ​ത്ര​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു.​ ​വി​വ​രം​ ​ല​ഭി​ച്ച​ ​നോ​ർ​ത്ത് ​പൊ​ലീ​സ് ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​പ്ര​തി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.

Advertisement
Advertisement