കെ.എ തോമസ് മാസ്റ്റർ പുരസ്‌കാരം ആനിരാജയ്ക്ക് സമർപ്പിച്ചു
Sunday 19 March 2023 9:14 PM IST
മാള : കെ.എ തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകിവരുന്ന പുരസ്‌കാരം ആനിരാജയ്ക്ക് മന്ത്രി ഡോ.ആർ. ബിന്ദു സമർപ്പിച്ചു. അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ദേശീയതയും സാംസ്‌കാരിക സംഘർഷങ്ങളും എന്ന വിഷയത്തിൽ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി. മുൻ എം.എൽ.എ യു.എസ്.ശശിയെ അനുസ്മരിച്ചു. സി.ആർ.പുരുഷോത്തമൻ, ഐ.ബാലഗോപാൽ എന്നിവരെ മന്ത്രി ആദരിച്ചു. കെ.വി വസന്തകുമാർ, സിന്ധു അശോക് , ശോഭന ഗോകുൽനാഥ്, എ.ആർ രാധാകൃഷ്ണൻ, പി.കെ.കിട്ടൻ, എം.ആർ അപ്പുക്കുട്ടൻ, സി.ടി.ഗോകുൽനാഥ് എന്നിവർ പങ്കെടുത്തു .