കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഇ- ഭണ്ഡാരം സമർപ്പിച്ചു

Sunday 19 March 2023 9:19 PM IST

കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഇ-ഭണ്ഡാരം സമർപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഇ ഭണ്ഡാരം സ്ഥാപിച്ചത്. ഭക്തർക്ക് യു.പി.ഐ മുഖേന ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് മൊബൈൽ വഴി കാണിക്ക സമർപ്പിക്കാം. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, ദേവസ്വം മെമ്പർമാരായ എം.ബി.മുരളീധരൻ, സി.പ്രേംരാജ്, ദേവസ്വം സെക്രട്ടറി പി.ഡി ശോഭന, അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ വി.രമേശ്, അസിസ്റ്റന്റ് ജനറൽ മാനേജർ സംഗീത ഭാസ്‌കർ, ചീഫ് മാനേജർ പി.പ്രീത എന്നിവർ ഇ ഭണ്ഡാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.