ടെക്സ്റ്റൈൽസ് മാനേജരുടെ വാച്ചും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ
Monday 20 March 2023 12:20 AM IST
ആലുവ: ടെക്സ്റ്റൈൽസ് മാനേജരെ മർദ്ദിച്ച് വാച്ചും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. മണലിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കനാൽ ബണ്ട് - നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷിനെയാണ് (കൊച്ചമ്മാവൻ രാജേഷ്, 44) ആലുവ പൊലീസ് പിടികൂടിയത്. കേസിൽ സുജിത്ത് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2022 ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ പ്രതികൾ തായിസ് ടെക്സ്റ്റൈൽസിന്റെ മാനേജരെയാണ് മർദ്ദിച്ച് പണവും വില കൂടിയ വാച്ചും കവർന്നത്. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ രാത്രി അശോകപുരം ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. ഇയാൾക്കെതിരെ ആലുവ സ്റ്റേഷനിൽ ഏഴ് കേസുകളുണ്ട്. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ് , എസ്.ഐ ജി. അനൂപ്, സി.പി. ഒമാരായ കെ.എം. മനോജ്, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എ.എം. ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.