ഡോ. റാണി മേനോൻസ് ഐ ക്ലിനിക്കിൽ 'വെളിച്ചം 2023' നടത്തി

Sunday 19 March 2023 9:22 PM IST

തൃശൂർ: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി തൃശൂരിലെ ഗ്ലോക്കോമ സ്‌പെഷ്യൽ സെന്ററായ ഡോ.റാണി മേനോൻസ് ഐ ക്ലിനിക്കിൽ 'വെളിച്ചം 2023' സൗജന്യ നേത്ര പരിശോധന നടന്നു. ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം നിർവഹിച്ചു.
ഡോ.അമ്പാടി രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ദർശന ക്ലബ് ഡയറക്ടർ ഫാദർ സോളമൻ എന്നിവർ വിശിഷ്ടാതിഥികളായി. തൃശൂർ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ബിനൻ, കോ ഓപറേറ്റീവ് ആശുപത്രി വൈസ് പ്രസിഡന്റ് സത്യഭാമ, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.രാജ് മോഹനൻ, എം.ആർ.വിശ്വൻ എന്നിവരെ കൗൺസിലർ അനൂപ് ഡേവിസ് കാട ആദരിച്ചു.

ഗ്ലോക്കോമ ക്വിസ് വിജയികൾക്ക് ഡോ.റാണി മേനോൻസ് ഐ ക്ലിനിക്ക് സി.ഇ.ഒ പാർവതി ആർ.മേനോൻ സമ്മാനദാനം നടത്തി. തൃശൂർ അക്കാഡമിക്ക് ക്ലബ് ഒഫ് ഒഫ്താൽമോളജി സൊസൈറ്റി പ്രസിഡന്റ് ഡോ.റോളണ്ട് ഗോഡ്‌ലി, സെക്രട്ടറി ഡോ.ജോണി ജോസഫ്, ഡോ.കെ.വി. ദിലീപ്, സി.എസ്.മേനോൻ, സുരേഷ് കെ.കരുൺ, ഡോ.റാണി മേനോൻസ് ക്ലിനിക് മാനേജിംഗ് ഡയറക്ടർ ഡോ.റാണി മേനോൻ എന്നിവർ സംസാരിച്ചു. എല്ലാവർക്കും നേത്രപരിശോധന, തിമിരരോഗ നിർണയം, ലാസിക് ചികിത്സ പരിശോധന, ഗ്ലോകോമ നിർണയം, 5 പേർക്ക് ഉപയോഗിക്കാവുന്ന ഫാമിലി ഹെൽത്ത് പ്രിവിലേജ് കാർഡ്, ഗ്ലോക്കോമ ക്ലബ് കാർഡ് വിതരണം എന്നിവ നടത്തി. ഗ്ലോക്കോമ സ്‌പെഷ്യലിസ്റ്റ് ഡോ.റാണി മേനോന്റെ ഗ്ലോക്കോമ ബോധവത്കരണ ക്ലാസ്, ഡോ.ശാരിക എസ്.മേനോന്റെ ഗ്ലോക്കോമ നൃത്താവിഷ്‌കാരം, അഭിഷാദ് ഗുരുവായൂരിന്റെ 'കുടുംബം, ആരോഗ്യം, സന്തോഷം' മോട്ടിവേഷൻ ക്ലാസ് എന്നിവയുമുണ്ടായിരുന്നു.

Advertisement
Advertisement