വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റ് സംസ്ഥാന തല പ്രതിനിധി സമ്മേളനം

Sunday 19 March 2023 9:25 PM IST

തൃശൂർ : വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റ് സംസ്ഥാന തല പ്രതിനിധി സമ്മേളനം സംവിധായകൻ അമ്പിളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ.എം.ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൽ നടക്കുന്ന അഴിമതി ഭരണത്തിന്റെയും വിലക്കയറ്റത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും ബലിയാടുകളായി മാറിയ ബ്രഹ്മപുരം നിവാസികളുടെ കൂടെ നിന്ന് പ്രവർത്തിക്കാനും അവർക്ക് വേണ്ട സഹായ സഹകരണം വാഗ്ദാനം ചെയ്യാനും സമ്മേളനം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റായി എൻ.എം.ഷരീഫ്, സെക്രട്ടറിയായി പോളി ജോസഫ് , ട്രഷററായി അശോക് കുമാർ എന്നിവരെ തിരഞ്ഞെടുത്തു. എൻ.രാധാകൃഷ്ണൻ നായർ , നിസാർ പടിക്കൽവയൽ (വൈസ് പ്രസിഡന്റ്), ബീനാ സാബു, ജോസ് യോഹന്നാൻ ( ജോ സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.