പുതിയങ്ങാടി മൊട്ടാമ്പ്രത്ത് യുവാവിന് കുത്തേറ്റു; പ്രതി പിടിയിൽ
Monday 20 March 2023 12:54 AM IST
പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്ത് വച്ച് യുവാവിന് കത്തി കുത്തേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ മൊട്ടാമ്പ്രത്തെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന ചാപ്പയിൽ അഷറഫി (47 ) നെ വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയായ ചൂട്ടാട് ഏരിപ്രത്തെ ബൈത്തുറഹ്മയിലെ താമസക്കാരനായ കെ.എം ഇജാസി (26) നെ പഴയങ്ങാടി പൊലീസ് ഇൻസ്‌പെക്ടർ ടി.എൻ സന്തോഷ് കുമാറും സംഘവും താമസ സ്ഥലത്ത് നിന്ന് പിടികൂടി.
ഇജാസ് നാളുകളായി ലഹരി വസ്തുകൾ ഉപയോഗിക്കുകയും രഹസ്യമായി വില്പന നടത്തുന്നുണ്ടെന്നും വീട്ടിൽ അറിയിച്ച വൈരാഗ്യത്തിലാണ് പ്രതി അഷ്‌റഫിനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.