പാതിരാമണൽ ശുചീകരിച്ചു

Monday 20 March 2023 1:00 AM IST
എ.ഐ.എസ്.എഫ് നേതൃത്വത്തിൽ പാതിരാമണൽ ദ്വീപിൽ നിന്നു ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യങ്ങളുമായി പ്രവർത്തകർ

മുഹമ്മ: എ.ഐ.എസ്.എഫ് ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാതിരാമണൽ ദ്വീപിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. പാതിരാമണൽ ടൂറിസവുമായി ബന്ധപ്പെട്ട് മുഹമ്മ ഗ്രാമപഞ്ചായത്തുമായി കൂടിച്ചേർന്നാണ് മാലിന്യങ്ങൾ നീക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ജില്ലാ പ്രസിഡന്റ് യു. അമൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അർച്ചന, ജില്ലാ വൈസ് പ്രസിഡന്റ് അജയ്‌ കൃഷ്ണൻ, എക്സിക്യുട്ടീവ് അംഗങ്ങളായ ആർ. സച്ചിൻ, രാഹുൽ, മണ്ഡലം സെക്രട്ടറി ആർ. സുജിത്ത് പ്രസിഡന്റ് ഷാരോൺ ഷാജി, മണ്ഡലം പ്രസിഡന്റ് വിശാൽ വിജയൻ, ജോയിൻ സെക്രട്ടറി ചിന്തു കമൽ എന്നിവർ നേതൃത്വം നൽകി.