മേളയിൽ പ്രേക്ഷക പ്രശംസ നേടി 'നിള'

Monday 20 March 2023 12:01 AM IST
t

ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രശംസ നേടി നവാഗത സംവിധായിക ഇന്ദു ലക്ഷ്മിയുടെ നിള. സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് ചിത്രം നിർമ്മിച്ചത്. ശ്രീയിൽ നിറഞ്ഞ സദസിൽ സിനിമയുടെ ആദ്യ പ്രദർശനമാണ് നടന്നത്. സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ശാന്തികൃഷ്ണ പ്രദർശനം കാണാനെത്തിയിരുന്നു. വിനീത്, മാമുക്കോയ, അനന്യ എന്നിരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രം ജൂണിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രദർശനത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംവിധായകരായ ഇന്ദു ലക്ഷ്മി, ശ്രുതി ശരണ്യം, കെ.എസ്.എഫ്.ഡി.സി അഡ്മിനിട്രേറ്റീവ് ഓഫീസർ ഒ.വി.തദേവൂസ്, ചലച്ചത്ര അക്കാഡമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.