പ്രവർത്തന ഫണ്ട് ഉദ്ഘാടനം       

Monday 20 March 2023 12:06 AM IST
കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസിന്റെ പ്രവർത്തന ഫണ്ട് സംസ്ഥാനതല ഉദ്ഘാടനം മാന്നാറിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ അരുൺകുമാർ നിർവഹിക്കുന്നു

മാന്നാർ: കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസിന്റെ പ്രവർത്തന ഫണ്ട് സംസ്ഥാനതല ഉദ്ഘാടനം മാന്നാറിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ അരുൺകുമാർ നിർവഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ശശി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ് രാജനിൽ നിന്നു ആദ്യ ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം, കൊല്ലം ജില്ലാ പ്രസിഡന്റ് ടി.രാജേന്ദ്രൻ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നടരാജൻ മാന്നാർ, എസ്.പ്രദീപ്, ചെങ്ങന്നൂർ നിയോജക ണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ, വേണു ഏനാത്ത്, മഹേശ്വരൻ, ടി.വി. മണിക്കുട്ടൻ, ടി.വി. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.