മരുന്നു ക്ഷാമം പരിഹരിക്കണം
Monday 20 March 2023 12:08 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ മരുന്നു ക്ഷാമം പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇൻസുലിൻ പണം കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ഇതിന് അടിയന്തിരമായി പരിഹാരം കാണണം. ഇല്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകും. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷിത ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് കെ.എം. മിഥിലാജ് അദ്ധ്യക്ഷനായി. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ കോയ, യൂത്ത് കെയർ ജില്ലാ കോ ഓർഡിനേറ്റർ നിസാർ വെള്ളാപ്പള്ളി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നെജിഫ് അരിശ്ശേരി, മണ്ഡലം ഭാരവാഹികളായ, സിറാജ്, സൂര്യ, ആമിന, സോണിയ, അമീർ, വിനോദ്, മുഹമ്മദ് അൽത്താഫ് എന്നിവർ സംസാരിച്ചു.