പുണ്യമാസത്തെ വരവേറ്റ് റമദാൻ നിലാവ്
Monday 20 March 2023 12:09 AM IST
അമ്പലപ്പുഴ: പുന്നപ്ര പറവൂർ മുസ്ളിം ജമാഅത്തിൽ സംഘടിപ്പിച്ച റമദാൻ നിലാവ് ചീഫ് ഇമാം അൽ ഹാഫിസ് ഹസ്ബുള്ള ഫാളിൽ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. കൊച്ചിൻ ടൗൺ പള്ളി ഇമാം കെ.എം. മൻസൂർ മിസ്ബാഹി റമദാൻ സന്ദേശവും ജമാഅത്ത് വൈസ് പ്രസിഡന്റ് മൻസൂർ പറത്തറ റമദാൻ വിഭവ വിതരണവും നടത്തി. കെ.എം. ജുനൈദ്, ജമാൽ പള്ളാത്തുരുത്തി, ഹാഷിം പടിയാത്ത്, അജി ബ്രദേഴ്സ്, യൂനുസ് ബ്രദേഴ്സ്, ഉമ്മർ കുഞ്ഞ് കൊല്ലം പറമ്പ്, പി.എ.അബ്ദുൾ കരിം മുസ്ലിയാർ, അബ്ദുൾ സലാം മുസ്ലിയാർ, മുഹമ്മദ് സാദിഖ് മുസ്ലിയാർ, അബ്ദുൾ ലത്തീഫ് മുസ്ളിയാർ തുടങ്ങിയവർ സംസാരിച്ചു. പി.എ .രാജ അടിച്ചിറയിൽ സ്വാഗതവും സുധീർ പുന്നപ്ര നന്ദിയും പറഞ്ഞു.