യൂണിറ്റ് യോഗം അനുശോചിച്ചു

Monday 20 March 2023 12:10 AM IST
r

അമ്പലപ്പുഴ: ചങ്ങനാശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക മാതൃവേദി -പിതൃവേദി യൂണിറ്റ് യോഗം അനുശോചിച്ചു. യോഗത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ. അനിൽ കരിപ്പിങ്ങാപുറം അദ്ധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആനിമേറ്റർ സിസ്റ്റർ തെരേസ മുട്ടത്തുപാറ, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് അല്ലി ജോസഫ് പുത്തൻവീട്ടിൽ, പി.ടി.കുരുവിള പുത്തൻപുരക്കൽ, ജിജി തോമസ് പുത്തൻച്ചിറ, ലോനപ്പൻ ഏഴരയിൽ, ജിജി മാത്യു പനച്ചിക്കൽ, ജേക്കബ് ജോസഫ് വാഴക്കൂട്ടത്തിൽ, സി.വി. കുര്യാളച്ചൻ ചൂളപ്പറമ്പിൽ, അനിയൻ തോമസ് പുത്തൻവീട്ടിൽ, ബീന കുര്യൻ തോട്ടാമഠം എന്നിവർ സംസാരിച്ചു.