വിദ്യാർത്ഥിനികളോട് അപമര്യാദ; സിപിഎം പ്രവർത്തകനായ അദ്ധ്യാപകൻ അറസ്റ്റിൽ
Monday 20 March 2023 12:22 AM IST
അമ്പലപ്പുഴ: വിദ്യാർത്ഥിനികളോട് അപമര്യാദയായും ലൈംഗികച്ചുവയോടുംം സംസാരിച്ച അദ്ധ്യാപകനെ വിദ്യാർത്ഥിനികളുടെ പരാതിയെത്തുടർന്ന് അറസ്റ്റ ചെയ്തു. കാക്കാഴം എസ്.എൻ.വി.ടി.ടി ഐയിലെ അദ്ധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തിനെയാണ് (43) അറസ്റ്റു ചെയ്തത്.
നാലു വിദ്യാർത്ഥിനികൾ ഏതാനും ദിവസം മുൻപ് പ്രഥമാദ്ധ്യാപികയ്ക്ക് പരാതി നൽകിയെങ്കിലും പരാതി പൊലീസിന് കൈമാറാൻ സ്കൂൾ അധികൃതർ തയ്യാറായില്ല. തുടർന്ന് വിദ്യാർത്ഥിനികൾ നേരിട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ശ്രീജിത്ത് നിലവിൽ സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയംഗം കൂടിയാണ്.