ബംഗ്ലാദേശിൽ ബസ് അപകടം : 19 മരണം

Monday 20 March 2023 6:32 AM IST

ധാക്ക : ബംഗ്ലാദേശിൽ ബസ് റോഡിൽ നിന്ന് തെന്നി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് 19 മരണം. 25 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 7.30ഓടെ മദാരിപ്പൂർ ജില്ലയിൽ പുതുതായി നിർമ്മിച്ച എക്സ്പ്രസ് വേയിലായിരുന്നു അപകടം. പുലർച്ചെ 3.30ഓടെ ഖുൽനയിൽ നിന്ന് പുറപ്പെട്ട ബസ് ധാക്കയിലേക്ക് പോവുകയായിരുന്നു. 43 ലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബസ് റോഡരികിലെ സംരക്ഷണ ഭിത്തി തകർത്ത ശേഷമാണ് താഴേക്ക് പതിച്ചത്. ബസിന് മെക്കാനിക്കൽ തകരാറുണ്ടായിരുന്നെന്നും ഡ്രൈവർ അശ്രദ്ധമായാണ് ഓടിച്ചതെന്നും പൊലീസ് പറയുന്നു.