ആരാധകർക്കൊപ്പം നടക്കുന്നതിനിടയിൽ 'ജയറാമേ' എന്ന് കുട്ടിയുടെ വിളി; ഇതായിരുന്നു താരത്തിന്റെ പ്രതികരണം
Monday 20 March 2023 12:23 PM IST
ആരാധകരോട് ചിരിച്ച്, സംസാരിച്ച് നടക്കുന്നതിനിടയിൽ 'ജയറാമേ' എന്നൊരു വിളി. താരത്തെ അങ്ങനെ വിളിച്ചതാകട്ടെ ഒരു കുട്ടിയും. ഇതുകേട്ട് ജയറാം തിരിഞ്ഞുനോക്കുന്നതും, അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇത്രയും പേരുടെ മുന്നിൽവച്ച് പേര് വിളിക്കാൻ ഇവനിത്രയും ധൈര്യമോ എന്ന ഭാവത്തോടെ ആംഗ്യം കാണിച്ചുകൊണ്ടാണ് ജയറാം കുട്ടിയെ നോക്കുന്നത്. ജയറാമിന്റെ മുഖഭാവം വീഡിയോ കാണുന്നവരെ ചിരിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. "ആൾക്കൂട്ടത്തിൽ നിന്നും ജയറാമേ....എന്ന കുട്ടിയുടെ വിളി!...
എത്ര മനോഹരമായിട്ടാണ് ഈ മനുഷ്യൻ കൈകാര്യം ചെയ്തത്" എന്ന അടിക്കുറിപ്പോടെ "ജയറാം ലൈവ്" എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.