ചന്ദ്രബോസ് വധക്കേസ്; ജീവപര്യന്തം തടവിനെതിരെ മുഹമ്മദ് നിഷാം നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

Monday 20 March 2023 3:50 PM IST

ന്യൂഡൽഹി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ തൃശൂരിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതി മുഹമ്മദ് നിഷാം നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. സംസ്ഥാന സർക്കാർ ഉൾപ്പെടെ കേസിലെ എതിർ കക്ഷികൾക്കാണ് നോട്ടീസ് അയച്ചത്.

കഴിഞ്ഞ ഒമ്പത് വർഷമായി നിഷാം ജയിലിൽ കഴിയുകയാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയും അഭിഭാഷകൻ ഹാരിസ് ബീരാനും കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ജാമ്യം അനുവദിക്കണമെന്ന നിഷാമിന്റെ ആവശ്യത്തിലും കോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നൽകിയ ഹർജിയിൽ നേരത്തേ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.