ഓൺലൈൻ സംവിധാന നീക്കം പിൻവലിക്കണം.
Tuesday 21 March 2023 12:08 AM IST
കോട്ടയം . നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലും ഓൺലൈൻ സംവിധാനം നടപ്പാക്കി തകർക്കാനുള്ള നീക്കം പിൻവലിക്കണമെന്നും ചികിത്സധനസഹായം നൽകണമെന്നും കേരള ആർട്ടിസാൻസ് ട്രേഡ് യൂണിയൻ സംസ്ഥാന കമ്മിറ്റി. നിർമ്മാണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഏഴുമാസമായി പെൻഷനില്ല. ക്ഷേമനിധിയുടെ ഫണ്ട് എവിടെയെന്ന് വ്യക്തമാക്കണമെന്ന് കോട്ടയം എൻ എസ് എസ് ഹാളിൽ നടന്ന യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം കെ ദാസപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് പാഴൂപ്പള്ളി, എസ് രാജേന്ദ്രൻ നായർ, കന്നിമേൽ ഗോപിനാഥ്, പി കെ സുഭാഷ്, ടി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി കെ ശിവരാജൻ സ്വാഗതവും, ട്രഷറർ എം പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.