യൂത്ത് കോൺഗ്രസ് സ്വീകരണ ജാഥ.
Tuesday 21 March 2023 12:28 AM IST
വൈക്കം . കെ പി സി സിയുടെ ആഭിമുഖ്യത്തിൽ 30 ന് നടത്തുന്ന വൈക്കം സത്യഗ്രഹസമര ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിച്ചേരുന്ന എ ഐ സി സി പ്രസിഡന്റ് മല്ലികാർജുന ഖാർഗെയെ സ്വീകരിക്കുന്നതിനും ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിനും യൂത്ത് കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണ ജാഥകൾ നടത്തും. ആലോചനാ യോഗം കെ പി സി സി മെമ്പർ മോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി കെ.ജയപ്രകാശ് അദ്ധ്യഷത വഹിച്ചു. അക്കരപ്പാടം ശശി, ബി അനിൽകുമാർ, അബ്ദുൽ സലാം റാവുത്തർ, എ സനീഷ് കുമാർ, ജയ് ജോൺ പേരയിൽ, പി എസ് പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു.