ശർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം

Tuesday 21 March 2023 1:40 AM IST

ചിറയിൻകീഴ്: ശർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ആറാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 4ന് 5ന് ഗണപതിഹോമം, 6ന് ഉഷപൂജ, 9.30ന് ഉത്സവ ബലി, ഉത്സവ ബലിദർശനം വൈകുന്നേരം 5ന് സ്പെഷ്യൽ നാദസ്വരം, 5.30ന് നൃത്ത നൃത്ത്യങ്ങൾ, 6.30ന് ദീപാരാധന, 6.45 ന് ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ദേവസ്വം പ്രസിഡണ്ട് കെ. അനന്തഗോപൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.ഡോ.എഴുമറ്റൂർ രാജരാജവർമ്മ മുഖ്യപ്രഭാഷണം നടത്തും.തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ശശികല, തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ശില്പചന്ദ്രൻ, ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ബൈജു.ജി തുടങ്ങിയവർ സംസാരിക്കും.ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അജയൻ ശാർക്കര സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനു.എസ് പിള്ള നന്ദിയും പറയും.രാത്രി 7.30ന് അത്താഴപൂജ, 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 9. 30ന് എന്നിവ ഉണ്ടായിരിക്കും