ഹരിതകർമ്മസേനയ്ക്ക് ഇലക്ട്രിക് വാഹനം

Tuesday 21 March 2023 1:15 AM IST

നെടുമങ്ങാട്:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേനകൾക്കായി വാങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ വിതരണം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു.ഓരോ പഞ്ചായത്തിലേക്കും ഒരോ ഇലക്ട്രിക് ഓട്ടോകളാണ് നൽകിയത്.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വാർഡുതലത്തിൽ ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായാണ് വാഹനങ്ങൾ അനുവദിച്ചത്.വിവിധ ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ,ഹരിതകർമ്മ സേനാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ഹരിത കർമ്മ സേന അംഗങ്ങൾക്ക് ശുചിത്വവുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

Advertisement
Advertisement