തയ്ക്വൻഡോ ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ

Tuesday 21 March 2023 12:00 AM IST

തൃശൂർ: സംസ്ഥാന സബ്ജൂനിയർ തായ്‌ക്വൺഡോ ചാമ്പ്യൻഷിപ്പിന്റെ സമാപനവും സമ്മാനവിതരണവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തായ്ക്വൺഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് മാസ്റ്റർ പി.സി. ഗോപിനാഥ് അദ്ധ്യക്ഷനായി. തായ്‌ക്വൺഡോ ഫെഡറേഷൻ ഒഫ് ഇന്ത്യ എക്‌സി. മെമ്പർ ബി. അജി, തായ്‌ക്വൺഡോ അസോ. ജനറൽ സെക്രട്ടറി മാസ്റ്റർ വി. രതീഷ്, ട്രഷറർ മാസ്റ്റർ മുഹമ്മദ് അബ്ദുൾ നാസർ, ജോയിന്റ് സെക്രട്ടറി മാസ്റ്റർ ആന്റോ തോമാസ്, ജില്ലാ പ്രസിഡന്റ് എം.കെ. ഷബീബ് എന്നിവർ ആശംസയർപ്പിച്ചു. ജില്ലാ സെക്രട്ടറി ബഷീർ താമരത്ത് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ.എൽ. മഹേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഓവറാൾ കാസർകോട് ജില്ല കരസ്ഥമാക്കുകയും പാലക്കാട് ജില്ല റണ്ണറപ്പ് നേടുകയും ചെയ്തു.