മോഹൻലാൽ ടുണിഷ്യയിലേക്ക്

Tuesday 21 March 2023 2:02 AM IST

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാമിന്റെ അവസാന ഘട്ട ചിത്രീകരണം ഏപ്രിൽ ആദ്യം ടുണിഷ്യയിൽ ആരംഭിക്കും. ഒരു മാസത്തെ ചിത്രീകരണത്തോടെ റാം പൂർത്തിയാകും. പൊഖ്റാനിൽ ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുകയാണ് മോഹൻലാൽ. ഏപ്രിൽ 8ന് വാലിബാൻ ഷെഡ്യൂൾ പാക്കപ്പ് ആകും.റാം പൂർത്തിയായശേഷമേ വാലിബന്റെ തുടർ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. ചിത്രീകരണത്തിന്റെ ഭാഗമായി പ്രൊഡക്ഷൻ സംഘം ആഫ്രിക്കയിലെ ടുണിഷ്യയിൽ എത്തിയിട്ടുണ്ട്.ആദ്യ ദിവസം തന്നെ മോഹൻലാൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. ഓണം റിലീസായാണ് റാം ഒരുങ്ങുന്നത്. ആഫ്രിക്കയിലെ മൊറോക്കയിൽ ആയിരുന്നു റാമിന്റെ മൂന്നാം ഷെഡ്യൂൾ.കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന് ​മു​ൻപ് ​റാമിന്റെ ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.​കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ രണ്ടു വർഷത്തിനുശേഷമായിരുന്നു തുടർ ചിത്രീകരണം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന റാമിൽ തെന്നിന്ത്യൻ താരം തൃഷ ആണ് നായിക. ഇന്ദ്രജിത്ത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ, ചന്ദുനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ദൃ​ശ്യം,​ ​ദൃ​ശ്യം​ 2,​ ​ട്വ​ൽ​ത്ത് ​മാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​കൂ​ട്ടു​കെ​ട്ടി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​റാം പ്രേക്ഷകർക്ക് വൻ പ്രതീക്ഷ നൽകുന്നു. ​​സ​തീ​ഷ് ​കു​റു​പ്പ് ​ഛാ​യാ​ഗ്ര​ഹ​ണം നിർവഹിക്കുന്നു.​ ​എ​ഡി​റ്റിം​ഗ് ​വി.​എ​സ്.​ ​വി​നാ​യ​ക്,​ ​സം​ഗീ​തം​ ​:​ ​വി​ഷ്ണു​ ​ശ്യാം.​ര​മേ​ഷ് ​പി.​ ​പി​ള്ള​യും​ ​സു​ധ​ൻ​ ​എ​സ്.​ ​പി​ള്ള​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.