ബോളിവുഡിൽ ജയയായി സന ഷെയ്ഖ് ഇടിക്കും

Tuesday 21 March 2023 2:04 AM IST

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ ജയ ജയ ജയ ഹേ ബോളിവുഡ് റീമേക്കിൽ ഫാത്തിമ സന ഷെയ്ഖ് നായിക. സംവിധായകൻ വിപിൻദാസ് സനയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ദർശന രാജേന്ദ്രൻ അവതരിപ്പിച്ച ജയ എന്ന കഥാപാത്രമായി സന എത്തും. ആമിർഖാൻ പ്രൊഡക്ഷൻസ് ആയിരിക്കും ബോളിവുഡ് റീമേക്ക് നിർമ്മിക്കുക. വിപിൻദാസ് തന്നെയായിരിക്കും ബോളിവുഡിലും ചിത്രം സംവിധാനം ചെയ്യുക എന്നാണ് റിപ്പോർട്ട്. ബോക്സ് ഒാഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് വിപിൻദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നായിരുന്നു രചന. ബബ്ളു അജു ഛായാഗ്രഹണം നിർവഹിച്ചു.

Advertisement
Advertisement