നയൻതാരയുടെ 75-ാം ചിത്രം

Tuesday 21 March 2023 2:09 AM IST

75​-ാ​മ​ത്തെ​ ​ചി​ത്ര​ത്തി​ലേ​ക്ക് ​ന​യ​ൻ​താ​ര.​ ​സ​ത്യ​രാ​ജ്,​ ​ജ​യ്,​ ​റെ​ഡി​ൻ​ ​കിം​ഗ്‌​സ്ളി​ ​എ​ന്നി​വ​ർ​ ​മ​റ്റു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​നി​ലേ​ഷ് ​കൃ​ഷ്ണ​ ​ആ​ണ് ​സം​വി​ധാ​നം.​ ​സീ​ ​സ്റ്റു​ഡി​യോ​സ്,​ ​ട്രൈ​ ​സ​ന്റ് ​ആ​ർ​ട്സ്,​ ​നാ​ദ് ​സ്റ്റു​ഡി​യോ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ഈ ​വ​ർ​ഷം​ ​അ​വ​സാ​നം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.​ ​ചി​ത്ര​ത്തി​ന്റെ​ ​പേ​ര് ​ഉ​ട​ൻ​ ​പു​റ​ത്തു​വി​ടും.​ ​അ​തേ​സ​മ​യം​ ​ആ​ദ്യ​ ​ഗു​ജ​റാ​ത്തി​ ​ചി​ത്ര​വു​മാ​യി​ ​ന​യ​ൻ​താ​ര​യും​ ​വി​ഘ്നേ​ഷ് ​ശി​വ​നും.​ ​റൗ​ഡി​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ശു​ഭ് ​യാ​ത്ര​ ​എ​ന്ന​ ​ചി​ത്രം​ ​ഏ​പ്രി​ൽ​ 28​ന് ​റി​ലീ​സ് ​ചെ​യ്യു​മെ​ന്നാ​ണ് ​പ്ര​ഖ്യാ​പ​നം. ത​മി​ഴ് ​സി​നി​മ​ക​ൾ​ ​മാ​ത്രം​ ​നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ ​റൗ​ഡി​ ​പി​ക്ചേ​ഴ്സി​ന്റെ​ ​മ​റ്റു​ ​ഭാ​ഷ​യി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ ​ചു​വ​ടു​വ​യ്പാ​ണ് ​ശു​ഭ് ​യാ​ത്ര.​ ​മ​നീ​ഷ് ​സൈ​നി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​ൽ​ഹ​ർ​ ​ത​ക്ക​ർ,​ ​മോ​ണാ​ൽ​ ​ഗു​ജാ​ർ,​ ​ദ​ർ​ശ​ൻ​ ​ജ​രി​വ​ല്ല,​ ​ഹി​തു​ ​ക​നോ​ഡി​യ,​ ​അ​ർ​ച്ച​ന​ ​ത്രി​വേ​ദി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ന​യ​ൻ​താ​ര​യെ​ ​നാ​യി​ക​യാ​യി​ ​വി​ഘ്‌​നേ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നാ​നും​ ​റൗ​ഡി​ ​താ​ൻ​ ​എ​ന്ന​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ശേ​ഷ​മാ​ണ് ​റൗ​ഡി​ ​പി​ക്‌​ചേ​ഴ്സ് ​എ​ന്ന​ ​പേ​രി​ൽ​ ​ഇ​രു​വ​രും​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ ​തു​ട​ങ്ങി​യ​ത്.​ ​