അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണം
Tuesday 21 March 2023 2:13 AM IST
പാറശാല:അന്താരാഷ്ട്ര ചെറുധാന്യ (മില്ലറ്റ് )വർഷാചരണത്തിന്റെ ഭാഗമായി നബാർഡിന്റെ നേതൃത്വത്തിൽ ട്രാവൻകൂർ അഗ്രി ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും ഫാംഫെഡും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സലൂജ ഉദ്ഘാടനം ചെയ്തു.ബാലരാമപുരം ഫാംഫെഡ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പുള്ളിയിൽ പ്രസാദ്,വത്സല, ബാലരാമപുരം കൃഷി ഓഫീസർ പ്രശാന്ത്,ഫാംഫെഡ് പ്രസിഡന്റ് സോളമൻ,ട്രാവൻകൂർ അഗ്രി ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എം.ഡി വി.ഹജികുമാർ,കമ്പനി ഡയറക്ട് ബോർഡ് മെമ്പർമാരായമധുസൂദനൻ നായർ, പ്രകാശ്,ബിന്ദു ജസ്റ്റിൻ,വിജയകുമാരി,ഫാംഫെഡ് എക്സിക്യുട്ടീവ് അംഗങ്ങളായ അയ്യപ്പൻ നായർ, മേരിക്കുട്ടി,വിജയകുമാർ,സുധീഷ് ഫാംഫെഡ് സി.ഇ.ഒ പ്രഭാകരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.