ഡോ. ജി.ആർ പബ്ലിക് സ്കൂളിന് അവാർ‌ഡ്

Tuesday 21 March 2023 2:19 AM IST

നെയ്യാറ്റിൻകര: ന്യൂസ് പേപ്പർ അസോസിയേഷൻ ഒഫ് ഇന്ത്യ ഏർപ്പെടുത്തിയ ഇന്ത്യയിലെ മികച്ച സ്‌കൂളിനുള്ള അവാർഡിന് ഊരൂട്ടുകാല ജി. ആർ. പബ്ലിക് സ്‌കൾ കരസ്ഥമാക്കി. ഋഷിരാജ് സിംഗ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാമും, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ വിദ്യാലയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചതും ലയൺസ് ക്ലബ് ഇന്റർനാഷനൽ സംഘടിപ്പിച്ച ലയൺസ് ക്വസ്ര് പ്രോഗ്രാമും, സാമൂഹിക പ്രതിബദ്ധത കാഴ്ചവയ്ക്കുന്നവർക്കായി മാധവി മന്ദിരം ലോകസേവ ട്രസ്റ്റും ജപ്പാനിലെ സോക്കാഗാകൈ യൂണിവേഴ്സിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ രാമചന്ദ്രൻഇക്കേഡാ അവാർഡുമാണ് പുരസ്കാരത്തിനായി പരിഗണിച്ച നേട്ടങ്ങൾ. ന്യൂഡൽഹി പാർലമെന്റ് സ്ട്രീറ്റിലെ എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ടിൽ നിന്ന് സ്‌കൂൾ പ്രിൻസിപ്പൽ ദിവ്യയും മാധവി മന്ദിരം ലോകസേവാ ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ.എസ്.ഹരികുമാറും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.