ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം
Monday 20 March 2023 8:34 PM IST
തൃശൂർ: സംസ്ഥാന സർക്കാർ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള തൃശൂർ മുളങ്കുന്നത്തുകാവിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം 25ന് രാവിലെ 9.30 ന് നടക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷനാകും. പ്രൊജക്ട് ഇംപ്ലിമെന്റേഷന് പ്ലാനിൽ ഉൾപ്പെടുത്തി ഇൻഷ്വറൻസ് മെഡിക്കൽ സെർവിസസ് വകുപ്പിൽ അനുവദിച്ച സംസ്ഥാനത്തെ ആദ്യ ഡയാലിസിസ് യൂണിറ്റാണ് മുളങ്കുന്നത്തുകാവിലേത്.