കഞ്ചാവ് ഓരോ കിലോ വീതം പാക്കറ്റിലാക്കി ആവശ്യക്കാർക്ക് എത്തിക്കും, ഓർഡർ അനുസരിച്ച് മാത്രം കച്ചവടം,പശ്ചിമ ബംഗാൾ സ്വദേശിനിയെ പിടികൂടി പൊലീസ്

Monday 20 March 2023 9:16 PM IST

തൃശൂർ: വാടകയ്‌ക്ക് മുറിയെടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശിനി അറസ്‌റ്റിൽ. വടക്കേക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അകലാടാണ് സംഭവം. ഇവിടെ വാടകയ്‌ക്ക് താമസിച്ചിരുന്ന മുർഷിദാബാദ് സ്വദേശിനിയായ കോമള ബീവി(36) ആണ് പിടിയിലായത്. ഇവിടെനിന്നും ഓർഡറെ‌ടുത്ത് ട്രെയിനിൽ ഒറ്റയ്‌ക്ക് നാട്ടിലേക്ക് പോകുന്ന കോമള ബീവി ഇവിടെ നിന്നും പാക്കറ്റുകളിലാക്കി കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നു.

മാസത്തിൽ ഒരുതവണയാണ് ഇത്തരത്തിൽ കോമള ബീവി നാട്ടിൽ പോയി വന്നിരുന്നത്. ഒരു കിലോയുടെ പാക്കറ്റായാണ് വിൽപന നടത്തിയിരുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്‌റ്റ് പൊലീസുമാണ് പ്രതിയെ പിടികൂടിയത്