ഉത്സവാന്തരീക്ഷത്തോടെ ജിയോ 5 ജി കാഞ്ഞങ്ങാട്ടും

Monday 20 March 2023 10:30 PM IST

കാഞ്ഞങ്ങാട് : ജിയോ സംവിധാനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ഉപഭോക്താവിന്റെ സംതൃപ്തിക്കനുസരിച്ച് അനായാസകരമാക്കാനുമുള്ള നൂതന സംരംഭമായ ജിയോ 5ജി വൻജനാവലിയുടെ സാന്നിധ്യത്തിൽ കാഞ്ഞങ്ങാട് ലോഞ്ച് ചെയ്തു.
ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ തികച്ചും സൗജന്യമായി 5ജി സംവിധാനം ഇത് വഴി ലഭ്യമാവും. നാടിന് ഉത്സവാന്തരീക്ഷം സമ്മാനിച്ച ലോഞ്ചിംഗ് പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ജിയോ സെന്റർ മാനേജർ എം.ടി.കെ. നിമേഷ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ അംഗം ശോഭന, ഏരിയ ഹെഡ് സുരേഷ് ജോസ്, എ.എൽ.പി എം.ഉണ്ണികൃഷ്ണൻ, രജീഷ് ഇടയില്ലം എന്നിവർ പ്രസംഗിച്ചു.ജെ.എം.ഡി മാനേജർ താജുദ്ദീൻ മൊഗ്രാൽ സ്വാഗതം പറഞ്ഞു.

Advertisement
Advertisement