ഫൺ വിത്ത് ഇംഗ്ലീഷ് പരിശീലനപരിപാടി

Monday 20 March 2023 10:32 PM IST

പെരിയ: വിദ്യാർത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും ഭാഷാ പഠനത്തിൽ താത്പര്യം വളർത്തിയെടുക്കുന്നതിനും കേരള കേന്ദ്ര സർവ്വകലാശാല ചാലിങ്കാൽ ഗവൺമെന്റ് എൽപി സ്‌കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫൺ വിത്ത് ഇംഗ്ലീഷ് പരിശീലന പരിപാടി സമാപിച്ചു. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചാലിങ്കാൽ സ്‌കൂളിലെ ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്ന്മാസത്തെ പരിശീലനമാണ് നൽകിയത്. സമാപന പരിപാടി കേരള കേന്ദ്ര സർവ്വകലാശാല ക്യാമ്പസ്സിൽ നടന്നു. വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു വിദ്യാർത്ഥികളോട് സംസാരിച്ചു. ഇംഗ്ലീഷ് പഠനത്തിന്റെ അനിവാര്യതയും പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. വകുപ്പ് അദ്ധ്യക്ഷൻ പ്രൊഫ.ജോസഫ് കോയിപ്പള്ളി സ്‌കൂൾ പ്രധാനാദ്ധ്യാപിക സുചേത, പരിപാടിയുടെ കോർഡിനേറ്റർ ഡോ.എസ്.ആശ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.