കേന്ദ്ര സർവ്വകലാശാലയിൽ ദ്വിദിന ദേശീയ സമ്മേളനം

Monday 20 March 2023 10:34 PM IST

കാസർകോട്: ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഇന്ന് കേരള കേന്ദ്ര സർവ്വകലാശാലയിൽ. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ നാഷണൽ കോൺഫറൻസ് രാവിലെ 10ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ നേതൃത്വത്തിലെ നവ ജി 20 സാദ്ധ്യതകൾ, ആശങ്കകൾ എന്ന വിഷയത്തിലാണ് കോൺഫറൻസ്. കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു അദ്ധ്യക്ഷത വഹിക്കും. ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ് ചാൻസർ പ്രൊഫ.ബി.ജെ. റാവു മുഖ്യാതിഥിയാകും. സുസ്ഥിരത, സുരക്ഷ, ഭരണനിർവ്വഹണം എന്നീ വിഷയങ്ങളിലായി നടക്കുന്ന വിവിധ സെഷനുകൽ വൈസ് ചാൻസലർമാർ, അക്കാഡമിക് വിദഗ്ധർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. തമിഴ്നാട് കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.എം.കൃഷ്ണൻ, മുൻ അംബാസഡർ മൻജീവ് സിംഗ് പുരി എന്നിവർ സംസാരിക്കും. 22ന് രാവിലെ ജി20 യൂണിവേഴ്സിറ്റി കണക്ട് എന്ന പരിപാടിയും നടക്കും.