സ്കൂളിന് മുന്നിൽ കരാറുകാരന്റെ സത്യാഗ്രഹം
Monday 20 March 2023 10:39 PM IST
തളിപ്പറമ്പ്: സ്കൂൾ കെട്ടിടം നിർമ്മിച്ച വകയിലുള്ള പണം നൽകിയില്ലെന്ന് ആരോപിച്ച് കരാറുകാരനും കുടും ബവും സ്കൂളിന് മുന്നിൽ സത്യാഗ്രഹം നടത്തി കരാറുകാരൻ ഞാറ്റിയാൽ പുതിയപുരയിൽ ഉമ്മർ മയിലാഞ്ചിയും കുടുംബവുമാണ് വളകൈ മാപ്പിള സ്കൂളിന് മുന്നിൽ ഇന്നലെ സത്യാഗ്രഹം നടത്തിയത്.പിതാവ് അബ്ദുറഹ് മാൻ, മാതാവ് ഹഫ്സത്ത് എന്നിവർക്കൊപ്പമാണ് ഉമ്മർ സത്യാഗ്രഹം നടത്തിയത് .സ്കൂൾ കെട്ടിടം പണിത വകയിൽ നൽകാനുള്ള പണം നൽകാതെ മാനേജ്മെന്റ് കള്ളക്കണക്കുണ്ടാക്കി തന്നെ പീഡിപ്പിക്കുകയാണെന്നാണ് ഉമ്മറിന്റെ ആരോപണം. വീടിന്റെ ആധാരം പണയം വച്ച് ബാങ്കിൽ നിന്ന് വായ്പ എടുത്താണ് സ്കൂൾ പ്രവർത്തി നടത്തിയത് ഇപ്പോൾ വീടും പറമ്പും ജപ്തി ഭീഷണിയിലാണ് താനും ഭാര്യയും മക്കളും വയ സായ ഉപ്പയും ഉമ്മയും വീടിറ ങ്ങേണ്ടിവരും എന്ന അവസ്ഥയിലാണ് സത്യാഗ്രഹം നടത്താൻ നിർബന്ധിതനായതെന്നാണ് ഉമ്മർ പറയുന്നത്.