കഥാ സായാഹ്നം
Monday 20 March 2023 10:51 PM IST
അമ്പലത്തറ: തദ്ദേശീയ എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ നടത്തിയ കഥാസായാഹ്നം കേൾവിക്കാർക്കു ഹൃദ്യാനുഭവമായി. പ്രാദേശിക പദാ വലികളും പരിചിത വ്യക്തികളും സംഭവങ്ങളെയും കോർത്തിണക്കിയ കഥകളോരോന്നും പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് മികച്ചതായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഹമ്മദ് ഷെരീഫ് കുരിക്കൾ ഉദ്ഘാടനം ചെയ്തു. നാരായണൻ അമ്പലത്തറ, ഗണേശൻ അയറോട്ട്, ഡോ. ഫാസില സലീം, അനിതകുമാരി കൊടവലം, പി ബിന്ദു നെല്ലിത്തറ, ഗിരീഷ് മുളവിന്നൂർ, ബി. ജി. കാക്കാണത്ത്, ശ്രീജിത്ത് നേരംകാണാതടുക്കം എന്നിവർ കഥകൾ അവതരിപ്പിച്ചു. അഡ്വ.എൻ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. പി. വി.ജയരാജ് സ്വാഗതവും ഗോപി മുളവിന്നൂർ നന്ദിയും പറഞ്ഞു.