വദനാരോഗ്യ ദിനാചരണം സെമിനാർ
Monday 20 March 2023 10:54 PM IST
കണ്ണൂർ: ലോക വദനാരോഗ്യ ദിനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടന്ന സെമിനാർ ആശുപത്രി സൂപ്രണ്ട് എം. പ്രീത ഉദ്ഘാടനം ചെയ്തു. സീനിയർ ഡെന്റൽ കൺസൾട്ടന്റ് ഡോ. കെ.എ സുജാത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. ലേഖ, ഡെന്റൽ സർജൻ ഡോ. സഞ്ജിത്ത് ജോർജ്ജ്, സീനിയർ ഡെന്റൽ ഹൈജീനിസ്റ്റ് കെ. അജയ് കുമാർ, ഓർത്തോ ഡോന്റിസ്റ്റ് ഡോ. മിൽന നാരായൺ, ഓറൽ സർജൻ ഡോ. കെ.എസ് സിനിഷ, ഡെന്റൽ ഹൈജീനിസ്റ്റ് വി. നിമിഷ, എ.പി സജീന്ദ്രൻ, വി.എം മോളി, സജി പീറ്റർ എന്നിവർ സംസാരിച്ചു.