നിഷാമിന്റെ ഹർജികളിൽ സർക്കാരിന് നോട്ടീസ്
Tuesday 21 March 2023 4:10 AM IST
ന്യൂ ഡൽഹി : തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കൊലപാതകത്തിൽ തനിക്ക് വിധിച്ച ജീവപര്യന്തം കഠിന തടവിനെതിരെ കുറ്റവാളി മുഹമ്മദ് നിഷാം സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. നിഷാമിന്റെ ജാമ്യാപേക്ഷയിലും നോട്ടീസ് അയക്കാൻ ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. നിഷാമിന് ജീവപര്യന്തം കഠിനതടവ് വിധിച്ച തൃശൂരിലെ വിചാരണക്കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു.