യാത്രയയപ്പ് സമ്മേളനം
Tuesday 21 March 2023 12:53 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്.സുമാദേവി അധ്യക്ഷയായി. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെയും വിദ്യാഭ്യാസ ഉപഡയറക്ടർ സുജാത എസ്, ജില്ല വിദ്യാഭ്യാസ ഓഫീസർ ലിറ്റിൽ തോമസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ബി.പി.സി ജി.സുമംഗലി, മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്.വി.മല്ലിക , ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ രാധാകൃഷ്ണ പൈ, എൻ.ആർ.രമ, ബി.വിജയലക്ഷ്മി, വർഗ്ഗീസ് തോമസ്, മറിയാമ്മ, എ.എം.നൗഷാദ്, വിരമിക്കുന്ന പ്രഥമാദ്ധ്യാപകരായ സി.പ്രദീപ്, എം.ഉമ്മർ കുഞ്ഞ്, കെ.എ.ഹാഷിംജവാദ്, എസ്.ആർ.ശോഭ, ബി.ശശികല , അനിതമോൾ കുഞ്ഞുമ്മൻ, എൽ. രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.