സി.കെ.ചന്ദ്രപ്പൻ അനുസ്‌മരണം

Tuesday 21 March 2023 12:01 AM IST
സി.കെ.ചന്ദ്രപ്പൻ

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പന്റെ ചരമ വാർഷിദിനാചരണം നാളെ നടക്കും. രാവിലെ 9.30 ന് വലിയ ചുടുകാട്ടിൽ പുഷ്പ്പാർച്ചന, വൈകിട്ട് 5ന് ചേർത്തല മുനിസിപ്പൽ മൈതാനിയിൽ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ.ബി.ബിമൽ റോയി അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ടി.ജെ.ആഞ്ചലോസ്, ടി.ടി.ജിസ്‌മോൻ ,ഡി.സുരേഷ് ബാബു, എം.കെ.ഉത്തമൻ.എൻ.എസ്.ശിവപ്രസാദ്,പി.എം.അജിത് കുമാർ ,ടി.ആനന്ദൻ, എം.സി.സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിക്കും.