താലൂക്ക് സമ്മേളനം

Tuesday 21 March 2023 1:01 AM IST
കേരള പുലയർ മഹാസഭ

മാവേലിക്കര: ഭരണഘടന ഉറപ്പ് നൽകുന്ന സംവരണം സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടാൻ കേരള പുലയർ മഹാസഭ സുസജ്ജമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് മാവേലിക്കരയിൽ പറഞ്ഞു. കേരള പുലയർ മഹാസഭ 51ാമത് മാവേലിക്കര താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ആർ.രാജൻ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം കെ.കെ.ഓമനക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.കെ.വിദ്യാധരൻ, വി.കെ.കൃഷ്ണൻകുട്ടി, കെ.എസ്.രമേശൻ, സതീഷ് വെണ്മണി, എം.കെ.സുരേഷ്ബാബു, അജിത പ്രദീപ്, സഫിൻ.പി.രാജ്, ശ്യാമള നടരാജൻ, കെ.വിജയൻ, പ്രസന്ന, നാണുക്കുട്ടൻ, രവി.ആർ.പ്രണവം, ഇന്ദിര, പ്രസന്നൻ, ഒ.കുട്ടപ്പൻ, പ്രഭ രാജേഷ്, രതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.