മകൾക്കും പണത്തിനുമായി മുഖ്യമന്ത്രി നെറികേടുകൾ നടത്തുന്നു: മാത്യു കുഴൽനാടൻ എം.എൽ.എ

Tuesday 21 March 2023 12:06 AM IST

തൃപ്രയാർ: യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പൊതുസമ്മേളനം മാത്യു കുഴൽനാടൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രിയും പാർട്ടിയും നടത്തുന്ന അനീതിക്കെതിരെ ശബ്ദിക്കാനാണ് തീരുമാനമെന്ന് കുഴൽനാടൻ പറഞ്ഞു. സുമേഷ് പാനാട്ടിൽ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിനു ചുള്ളിയിൽ, ശോഭാ സുബിൻ, ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ്, അഡ്വ. ആബിദ് അലി, അശ്വിൻ ആലപ്പുഴ, സന്ദീപ് പുത്തൂർ എന്നിവർ സംസാരിച്ചു.